ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം. അഞ്ച് വാഹനങ്ങൾക്കു കേടുപാടുണ്ടായി. ആളപായമില്ല. ഡൽഹി പൊലീസ് സ്പെഷൽ സെൽ സംഭവസ്ഥലത്തെത്തി. ബീറ്റിംഗ് ദ് റിട്രീറ്റ് ചടങ്ങു നടക്കുന്നതിനിടയിലാണ് സ്ഫോടനം.
ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് നടപ്പാതയിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർന്നത്. പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്