ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി.

ന്യൂഡൽഹി: കോവിഡ് കേസുകളിൽ വർധനവവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ട്.

അടിയന്തര സേവനങ്ങൾക്ക് മാത്രമാവും രാത്രി അനുമതി നൽകുക. ഗതാഗതത്തിന് ഇ-പാസ് നിർബന്ധമാക്കും.

ഡൽഹിയിൽ കോവിഡിന്റെ നാലാം തരംഗമണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്നാൽ സമ്പൂർണ ലോക്ഡൗൺ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.