ഡൽഹിയിൽ റോഡുകൾ അടച്ചു ;ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൽ ഏർപ്പെടുത്തി. ഡൽഹി നഗരം ഒന്നടങ്കം കർഷകർ വളഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡൽഹിയുടെ വിവിധ അതിർത്തികളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

ഡൽഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങൾ അടച്ചിട്ടതായി ഡൽഹി മെട്രോ അറിയിച്ചു. സെൻട്രൽ, വടക്കൻ ഡൽഹിയിലെ പത്തോളം സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു