തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്ന് മുഖ്യമന്ത്രി അകലം പാലിക്കുകയാണെന്ന് കെ.സുധാകരൻ എം.പി.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്ന് മുഖ്യമന്ത്രി അകലം പാലിക്കുകയാണെന്ന് കെ.സുധാകരൻ എം.പി.അഴിമതിയുടെ കേന്ദ്രമായ് മുഖ്യമന്ത്രിയും ഇടത് നേതാക്കളും മാറി എന്നും കെ സുധാകരൻ.
കല്യാശ്ശേരി ബ്ലോക്ക് ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ ചെറുകുന്ന് ടൗണിൽ നടന്ന യു.ഡി.എഫ് ചെറുകുന്ന്- കണ്ണപുരം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. തദ്ധേശതിരഞ്ഞെടുപ്പിലും വരാൻ പോകുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും UDf ചരിത്ര വിജയം നേടും കെ സുധാകരൻ പറഞ്ഞു.

ചടങ്ങിൽ സമിതി പ്രസിഡന്റ് പി.ബാലറാം അധ്യക്ഷത വഹിച്ചു.
ബ്ലാത്തൂർ ചന്ദ്രൻ ,സതീഷ് കടാങ്കോട്ട്,
സി.എ.അജീർ, രഘുരാമൻ കീഴറ, സമീർമടക്കര,കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട്, ഷാജി കല്ലേൻ, ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കാഞ്ചന മാച്ചേരി , പി.സി.പി.കുഞ്ഞഹമ്മദ്, എം.നാരായണൻ , എന്നിവർ സംസാരിച്ചു. വിജയൻ കെ പുഞ്ചവയൽ, ടി.നാരായണൻ, കെ.രാജേഷ് കീഴറ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.