തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫ് ഇല്ലാതാകുമെന്ന് മന്ത്രി ഇ പി ജയരാജൻ .

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫ് ഇല്ലാതാകുമെന്ന് മന്ത്രി ഇ പി ജയരാജൻ . കേരളത്തിൻറെ സമഗ്ര വികസനം ആണ് എൽ ഡി എഫിൻ്റെ ലക്ഷ്യമെന്നും മന്ത്രി .വെങ്ങരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ ഡി എഫ് ഭരണത്തിൽ കേരളം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇത് ഇല്ലാതാക്കാനാണ് യുഡിഎഫ് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. കി ഫ്ബിക്കു പകരംവെക്കാൻ യുഡിഎഫിൻ്റെ കയ്യിൽ എന്താണുള്ളത് എന്നും മന്ത്രി ചോദിച്ചു. കോൺഗ്രസ് ശിഥിലമായി കൊണ്ടിരിക്കുകയാണ്. നാടിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കണം .

അനുദിനം കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. ബിജെപി ഭരണം ഈ നാടിൻറെ ശാപമാണ്. ഇത് അവസാനിപ്പിക്കുന്നതിന് ഇടതുപക്ഷമാണ് വിശാല ഐക്യം തീർക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്തു 600ൽ 570 കാര്യങ്ങളും സർക്കാർ പൂർത്തീകരിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും, നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ എൽഡിഎഫിനൊപ്പം തന്നെ നിൽക്കും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

എം രാമചന്ദ്രൻ അധ്യക്ഷനായി. ടി വി രാജേഷ് എംഎൽഎ ,വി വിനോദ്, പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു .വരുൺ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.