തമിഴ്നാട്ടിൽ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൾ പാസ്
ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൾ പാസ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. 2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ് ബാധകമാവുക.
ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും.കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി