തയ്യല്‍ തൊഴിലാളി ക്ഷേമനിധി: രേഖകള്‍ ഹാജരാക്കണം

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിക ധനസഹായമായ 13,000 രൂപ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ച് 27ന് ശേഷം പ്രസവ തീയതിയുള്ള, 2000 രൂപ ധനസഹായം ലഭിച്ച ഇതുവരെ രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ഡിസംബര്‍ 25നകം ക്ഷേമനിധി പാസ് ബുക്ക്, ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി, മൊബൈല്‍ നമ്പര്‍ എന്നിവ ക്ഷേമനിധി ഓഫീസില്‍ ഹാജാക്കണം. ഫോണ്‍: 0497 2712284.