തലശ്ശേരിയിലെ ചലച്ചിത്രോത്സവം പുതുതലമുറക്ക് പ്രയോജനപ്പെടും – ജയരാജ്

റിപ്പോർട്ട്:ജിതേഷ് കീച്ചേരി

തലശ്ശേരി: കല – കായികരംഗത്ത് മുൻപന്തിയിലുള്ള തലശ്ശേരിക്ക് ചലച്ചിത്രോത്സവം പ്രയോജനപ്പെടുമെന്ന് സംവിധായകൻ ജയരാജ് കണ്ണൂർ വിഷനോട് പറഞ്ഞു.പുതിയതായി സിനിമാരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് മേള ഊർജ്ജമാകും.

ചലച്ചിത്രമേള കഴിയുമ്പോൾ പുതിയ പ്രതിഭകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഫിലിം ഫെസ്റ്റിവെൽ കണ്ടാണ് താനും സിനിമാരംഗത്തേക്ക് കടന്ന് വന്നത്. മലബാറിലെ സിനിമാ പ്രവർത്തകരോട് അവഗണന ഉള്ളതായി തോന്നുന്നില്ല.

ഇത് എല്ലാവരുടെയും ഉത്സവമാണ്. സിനിമാരംഗത്ത് ഉള്ളവർ പ്രത്യേകം ക്ഷണം ഇല്ലാതെ തന്നെ വന്ന് മേള വിജയിപ്പിക്കേണ്ടതാണ്. ഹാസ്യം എന്ന തൻ്റെ ചിത്രം ജീവിതഗന്ധിയായ കഥ പറയുന്നതാണെന്നും ജയരാജ് പറഞ്ഞു.