തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച് ഫെലോകളെ നിയമിക്കുന്നു.

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച് ഫെലോകളെ നിയമിക്കുന്നു. ബയോകെമിസ്ട്രി/ ബയോ ടെക്‌നോളജിയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം എസ് സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 28 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. മോളിക്കുലാര്‍ ബയോളജിയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.