തലശ്ശേരി മേലൂർക്കടവ് പാലവും റോഡും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

തലശ്ശേരി മേലൂർക്കടവ് പാലവും റോഡും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു ധർമ്മടം – പിണറായി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലൂർക്കടവ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉൽഘാടനം ചെയ്തു.5 കോടി 25 ലക്ഷം രൂപാ ചെലവിലാണ് പാലം നിർമ്മിച്ചത്.

അനുബന്ധ റോഡ് 7 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്.നിർമ്മാണാനുമതി ലഭിച്ച് ഒരു ദശാബ്ദത്തിന് ശേഷമാണ് നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.