തലസ്ഥാനത്ത് വാഹനപരിശോധനയ്ക്കിടെ പോലിസിന് നേരേ സൈനികന്റെ ആക്രമണം.

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനപരിശോധനയ്ക്കിടെ പോലിസിന് നേരേ സൈനികന്റെ ആക്രമണം. സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പോലിസ് അറസ്റ്റുചെയ്തു.

വാഹനപരിശോധനയ്ക്കിടെ വനിതാ പോലിസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പോലിസ് പറയുന്നു. അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലിസിനെ ആക്രമിച്ചത്.