‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദർശനത്തിനെത്തും. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.