തളിപ്പറമ്പിൽ അപകടം: രണ്ട് പേർ മരിച്ചു

കാഞ്ഞിരങ്ങാട് ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.നടുവിൽ സ്വദേശി നിസാമുദ്ദീൻ(29), കൂവേരി സ്വദേശി അഭിൻരാജ്(22) എന്നിവരാണ് മരിച്ചത്.

നിസാമിന്റെ മൃതദേഹം പരിയാരം മെഡി.കോളേജിലും അഭിന്റെ മൃതദേഹം കണ്ണൂർ ഗവ.ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.