തളിപ്പറമ്പ് വെള്ളാരം പാറയിലെ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം

കുറുമാത്തൂർ വെള്ളാരം പാറയിലെ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം .വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തീയണക്കാനുള്ള ശ്രമം തുടരുന്നു.