താന്‍ മരിച്ചെന്ന വ്യാജവാ‌ര്‍ത്ത പ്രചരിച്ചതിന്റെ പേരില്‍ അവസരം നഷ്ടമായെന്ന് നടി മാല പാര്‍വതി

താന്‍ മരിച്ചെന്ന വ്യാജവാ‌ര്‍ത്ത പ്രചരിച്ചതിന്റെ പേരില്‍ അവസരം നഷ്ടമായെന്ന് നടി മാല പാര്‍വതി. ഫേസ്ബക്കിലൂടെയാണ് നടിയുടെ പ്രതികരണം.മാലാ പാര്‍വതിയുടെ മരണത്തിന്‍റെ കാരണം- എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ത്’ എന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്. ഇതിന്റെ പേരില്‍ രണ്ടു പരസ്യത്തിന്‍റെ ഓഡിഷന്‍ മിസ് ആയെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

‘A casting agent sent me this from Hyderabad. It seems they were confused because of the reports coming in. This is more grave.. I am losing work because they think I am dead.’

‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്.വാട്ട്സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്‍്റെ ഓഡിഷന്‍ മിസ്സായി!’

നാടക നടി കൂടിയായ മാല പാ‌‍ര്‍വതി അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. സൈക്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ടെലിവിഷന്‍ അവതാരകയാവുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം ആരംഭിച്ചത്. പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു. നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ രണ്ടാണ് പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയുടെ റിലീസാകാന്‍ ബിഗ് ബജറ്റ് ചിത്രം ഭീക്ഷ്മപര്‍വത്തില്‍ മാലാ പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്