താല്‍കാലിക നിയമനം
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം മറ്റ് ശുചീകരണ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിനായി കണ്ടിജന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു.
18നും 52നും ഇടയില്‍ പ്രായമുള്ള എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്കും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 21ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്(ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2971140.