താല്‍ക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ഫാം തൊഴിലാളികളുടെ താല്‍കാലിക ഒഴിവ്. പുരുഷന്‍മാര്‍ക്ക് ധീവര ഒന്ന്, ജനറല്‍ മൂന്ന്, പട്ടികജാതി ഒന്ന്, മുസ്ലിം ഒന്ന് ഈഴവ തിയ്യ ബില്ലവ ഒന്ന്, മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍(ഇഡബ്ല്യൂഎസ്) ഒന്ന് എന്നിങ്ങനെ എട്ട് ഒഴിവുകളും സ്ത്രീകള്‍ക്ക് ജനറല്‍ രണ്ട്, വിശ്വകര്‍മ്മ ഒന്ന്, എല്‍സി/എഐ ഒന്ന്, മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ഒന്ന്, പട്ടിക ജാതി ഒന്ന് എന്നിങ്ങനെ ആറ് ഒഴിവുകളുമാണുള്ളത്. ഇഡബ്ല്യുഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ വില്ലേജ് ഓഫീസര്‍ അനുവദിച്ച ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യത പച്ചക്കറി, നെല്ല്, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, അടയ്ക്ക, കുരുമുളക്, കശുവണ്ടി, മാവ് മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവയുടെ പരിപാലനം, വിളവെടുപ്പ് തുടങ്ങി എല്ലാ കാര്‍ഷികവൃത്തികളിലും പ്രാവീണ്യം. പുരുഷന്‍മാര്‍ക്ക് തെങ്ങുകയറ്റം അറിഞ്ഞിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 18-41 മധ്യേ. താല്‍പര്യമുള്ളവര്‍ നവംബര്‍ 16നകം എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം.