താല്‍ക്കാലിക നിയമനം

ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടിജന്റ് ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുളള അപേക്ഷ, യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700194, 2761369.