താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രറേറിയന്‍ (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സയന്‍സ്/ പോസ്റ്റ് ഗ്രാജേ്വഷന്‍ ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍), കാത്ത് ലാബ് ടെക്‌നീഷ്യന്‍ (ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി), സ്‌ക്രബ് നഴ്‌സ് (പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്‌സിങ്ങ് ആന്റ് മിഡ്‌വൈഫറി/ ബി എസ് സി നഴ്‌സിങ്ങ്, കാത്ത് ലാബ് സ്‌ക്രബ് നഴ്‌സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം). യോഗ്യത പി എസ് സി അംഗീകൃതമായിരിക്കണം.

താല്‍പര്യമുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.