താൽക്കാലിക നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാറാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: എംഫിൽ/ആർസിഐ രജിസ്ട്രേഷനോടെ പിജിഡിസിപിയിൽ ക്ലിനിക്കൽ സൈക്കോളജി. യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകൾ ഏപ്രിൽ 28ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി c3dmohknr@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. ഉദ്യോഗാർഥികൾ മേൽ പറഞ്ഞ രേഖകളുടെ അസ്സൽ സഹിതം ഏപ്രിൽ 29 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700709