തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി
തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചു. അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ പറഞ്ഞു.
ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹർത്താലിനെതിരെ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.