തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം ഇന്ന് നടക്കും

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം ഇന്ന് നടക്കും.സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ 8 ന് പൊതുദര്‍ശനത്തിനായി എറണാകുളം  ടൗണ്‍ ഹാളിലേക്ക് മാറ്റി. 11 മണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ എത്തിക്കും.

12 .30 ന് ജോണ്‍ പോളിന്റെ വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡിലെ കൊട്ടാരം എന്‍ക്‌ളേവിലേക്ക് മുതദേഹം മാറ്റും.   3 മണി വരെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും മറ്റും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും .3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചര്‍ച്ചിലേയ്ക്ക് അന്ത്യ ശുശ്രൂക്ഷകള്‍ക്കായി മാറ്റും.വൈകിട്ട് നാലിനാണ് സംസ്‌കാരം. യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് സംസ്‌കാര ശുശ്രൂഷയ്ക്ക് നേതൃത്യം നല്‍കും