തിരഞ്ഞെടുപ്പ് കാലത്ത് താരമായി രാമപുരത്തെ അച്ചനും മക്കളും

തദ്ധേശതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ പ്രചരണത്തിനായുള്ള അനൗൺസ്മെൻ്റ്, ആനിമേഷൻ എന്നിവ തയ്യാറാക്കുന്ന തിരക്കിലാണ് രാമപുരം രാജുവും മക്കളായ സരയുവും സപര്യയും

സ്ഥാനാർത്ഥികൾ ആരുമാകട്ടെ അവർക്കെല്ലാം രാജുവിൻ്റെ ഗാംഭീര്യ ശബ്ധത്തിലുള്ള അനൗൺസ്മെൻറ് വേണം.കഴിഞ്ഞ 25 വർഷക്കാലമായി തിരഞ്ഞെടുപ്പ് രംഗത്ത് ശബ്ദ്ധ സാന്നിദ്യ മാണ് രാമപുരം രാജു. സിനിമാ പരസ്യണ് അനൗൺസ് ചെയ്ത് കൊണ്ട് ഈ രംഗത്ത് എത്തിയത് .

രാജുവിന് ഇപ്പോൾ ജോലിയിൽ സഹായിക്കാൻ മക്കളും ഭാര്യയും കൂടെ ഉണ്ട്.
ഈ തിരഞ്ഞെടുപ്പിൽ ആദ്യം ആനിമേഷൻപരസ്യങ്ങൾക്കായിരുന്നു ഡിമാൻ്റ് .എന്നാൽ വാഹനപ്രചരണങ്ങൾ ആരംഭിച്ചതോടെ അനൗൺസ്മെൻ്റ് ന് ഡിമാൻ്റ് കൂടി .

ഒരു വർക്ക് ഏൽപ്പിച്ചാൽ ജനമനസ്സുകളിൽ എത്തുന്ന ഡയലോഗുകൾ ഒരുക്കലാണാണ് ആദ്യഘട്ടം. പിന്നിട് ഇവ ശബ്ധം നൽകി എഡിറ്റ് ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിൽ മുപ്പതോളം സ്ഥാനാർത്ഥികൾക്ക് അനൗൺസ്മെൻ്റ് ഒരുക്കിയിട്ടുണ്ട് എന്ന് രാജു പറഞ്ഞു.

ഏറെ ഉത്സാഹത്തോടെയാണ് അച്ചനോടൊപ്പം പ്രവർത്തിക്കുന്നത് എന്ന് മക്കൾ പറഞ്ഞു.വാദ്യകലാകാരൻ കുടിയായ രാജു മാടായി കാവ് ക്ഷേത്ര ജീവനക്കാരൻ കൂടിയാണ്. മക്കൾ സരയു ,സപര്യയും ചുവർചിത്രകലാരംഗത്തും, ഓട്ടംതുള്ളൽ എന്നീ രംഗങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.രാജുവിൻ്റെ ഭാര്യ പ്രിയയും ഇവർക്ക് സഹായത്തിനായ് എപ്പോഴും കൂടെയുണ്ട്.