തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏകപാത്ര നാടകം അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് എൽഡിഎഫ് സ്ഥാനാർഥി ഒ മോഹനൻ.

തിരഞ്ഞെടുപ്പ് പ്രചരണ ത്തിൽ ഏകപാത്ര നാടകം അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ്
കണ്ണപുരം പഞ്ചായത്തിലെ നാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ഒ മോഹനൻ. നാടക കലാകാരൻ കൂടിയായ ഒ മോഹനൻ ഏറെ വിജയപ്രതീക്ഷയിലാണ് .

സ്വന്തം രചനയിൽ പ്രശസ്ത നാടക പ്രവർത്തകൻ ഹരിദാസ് ചെറുകുന്നിന്റെ സംവിധാനത്തിൽ പുകമറ എന്ന ഏകപാത്ര നാടകം തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നത്. മുപ്പത് വർഷമായി അമച്വർ പ്രൊഫഷണൽ നാടകങ്ങളിലായി നൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറെ വർഷത്തോളമായി കണ്ണൂർ സംഘചേതനയിൽ അഭിനയിച്ചു വരുന്നു. അഭിനയതോടപ്പം തന്നെ ഈ അനുഗ്രഹിത കലാകാരൻ ചമയവും ഒരുക്കുന്നു . കണ്ണൂർ സംഘചേതനയിലൂടെ ഏറ്റവും നല്ല ചമയത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും 2007ൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നർമ്മം കലർത്തി സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ നാടകാഭിനയത്തിലൂടെ ജനങ്ങളിൽ എത്തിക്കുമ്പോൾ കാണികളുടെ കയ്യടി നേടുകയാണ് ഈ കലാകാരൻ. കണ്ണപുരം കയറ്റിയിൽ സ്വദേശിയായ ഒ മോഹനൻ ഓട്ടോ തൊഴിലാളിയായി ആണ് കുടുബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.