തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാർത്ഥിക്ക് ദയനീയ തോൽവി.
കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാർത്ഥിക്ക് ദയനീയ തോൽവി. കണ്ണൂർ മാലൂർ പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച സി ആതിരയാണ് പരാജയപ്പെട്ടത്. 38 വോട്ടാണ് ആതിരക്ക് ലഭിച്ചത് . മാലൂർ പഞ്ചായത്തിൽ മറ്റൊരു വാർഡിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ആതിരയുടെ ഭർത്താവ് ധനേഷും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഭർത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് കാസർകോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം സ്ഥാനാർഥി നാടുവിട്ടത്. സംഭവം ബിജെപിക്ക് വലിയ നാണക്കേടായിരുന്നു.