തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയർത്തി
ന്യൂഡൽഹി: തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയർത്തി. 14 വർഷങ്ങൾക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയർത്തുന്നത്. നിലവിൽ ഒരു വില ഒരു രൂപയായിരുന്നു. വില വർധനവ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് നിർമാതാക്കൾ പറയുന്നു.
എല്ലാ തീപ്പെട്ടി നിർമാണ കമ്പനികളും സംയുക്തമായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരുരൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്