തീപ്പൊള്ളലേറ്റ കുടുംബത്തിലെ ഇളയ മകനും മരണത്തിന് കീഴടങ്ങി

നാദാപുരം: പതിനാലുകാരന്‍ സ്റ്റെ​ഫി​ന്‍ കൂടി മരണത്തിന്​ കീഴ്​പെട്ടതോടെ നാദാപുരം ചെ​ക്യാ​​ട്ടെ നാലംഗ കുടുംബം ഓര്‍മയായി. രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന്‍ സ്റ്റെഫിന്‍ (14) എന്നിവരാണ് ഇന്നലെ മരിച്ചത്. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെ​ക്യാ​ട് കാ​യ​ലോ​ട്ട് താ​ഴെ കീ​റി​യ​പ​റ​മ്ബ​ത്ത് രാ​ജുവിനും ഭാര്യ റീനയ്ക്കും രണ്ട് മക്കള്‍ക്കും തീപ്പൊള്ളലേറ്റത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച്‌ തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടില്‍നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്.

രാ​ജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകന്‍ സ്റ്റാ​ലി​ഷ് (17) ബുധനാഴ്ചയും രാജുവിന്‍റെ ഭാ​ര്യ റീ​ന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകന്‍ സ്റ്റെ​ഫി​ന്‍ വൈകീട്ടുമാണ്​ മരിച്ചത്​. ഒമാനിലായിരുന്ന രാജു ഒരു വര്‍ഷം മുന്‍പാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.