തുല്യത രജിസ്‌ട്രേഷൻ ഒന്നു മുതൽ

സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം/ഹയർ സെക്കണ്ടറി തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരി ഒന്നു മുതൽ തുടങ്ങും. ഏഴാംതരം പാസായ 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയിലും പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കണ്ടറി തുല്യതയിലും ഫെബ്രുവരി 28 വരെ രജിസ്റ്റർ ചെയ്യാം. പാസാകുന്നവർക്ക് തുടർ പഠനത്തിനം ഗവ.ജോലികൾക്കുംസർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകളുണ്ടാകും. പത്താംതരത്തിൽ 1850 രൂപയും ഹയർ സെക്കണ്ടറിയിൽ 2500 രൂപയുമാണ് ഫീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തപ്പെട്ട മേഖലകളിൽ ഫീസ് ഇളവ് ലഭിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസില്ല. വിശദ വിവരങ്ങൾ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/തുടർ വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോൺ: 0497 2707699.