തൂങ്ങിമരിച്ച യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി

കോട്ടയം: കുമരകം ചീപ്പുങ്കലിൽ ജീവനൊടുക്കിയ യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലിൽ തളർന്നുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്.

കഴിഞ്ഞദിവസമാണ് വൈക്കം വെച്ചൂർ സ്വദേശി ഗോപു(22)വിനെ ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ യുവാവും പെൺകുട്ടിയും കാടുപിടിച്ച് കിടക്കുന്ന തകർന്ന കെട്ടിടത്തിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് നാട്ടുകാർ തിരച്ചിൽ നടത്തിയത്. തുടർന്നാണ് യുവാവിനെ ഒരുമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.