തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ സൗജന്യ കമ്പ്യൂട്ടറൈസ്ഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്‍ നടത്തുന്ന സൗജന്യ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ടാലി), കോസ്മറ്റോളജി ആന്റ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്   (വനിത) കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ജില്ലയിലെ പട്ടികജാതിയില്‍പെട്ട എസ് എസ് എല്‍ സി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ എസ് എസ് എല്‍ സി, ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി 22നകം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467 2211400, 9496708789. വെബ്‌സൈറ്റ്: www.gptctrikaripur.in.