തൃപ്പങ്ങോട്ടൂരിൽ ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബെറ്

തൃപ്പങ്ങോട്ടൂരിൽ ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾക്ക് നേരെ പുലർച്ചെ ബോംബെറ് .പാലത്തായി പീഡന കേസിൽ ആരോപണ വിധേയനായ പത്മരാജൻ്റ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ചു.

മുളിയൻറവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച ഷാനിമയുടെയും കണിയാകുന്നുമ്മൽ ജയപ്രകാശിൻ്റെയും വീടുകൾക്ക് നേരെ ബോംബെറുമുണ്ടായി സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ. എന്ന് ബി.ജെ.പി. ആരോപിച്ചു.കൊളവല്ലൂർ പോലീസ് അന്വേഷണം തുടങ്ങി.