തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ
തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂങ്കുന്നം എം.എൽ.എ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ ഏകദേശം ഒരാഴ്ച പ്രായം വരുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾക്കെത്തിയവരാണ് സഞ്ചിയിലാക്കിയ മൃതദേഹം ആദ്യം കണ്ടത്. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. ടൗൺ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.