തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി

തൃശൂര്‍ :പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ ആളെ പ്രവേശിപ്പിക്കുന്നതിന് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മണിമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി