തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റം ഇന്ന്; തിരുവമ്പാടി – പാറമേക്കാവ് വിഭാഗത്തിന് പുറമേ 8 ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറും.

ഘടകക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. വെള്ളിയാഴ്ച വൈകിട്ടാണ് സാമ്പിള്‍ വെടിക്കെട്ട്. 30-നാണ് പൂരം. മെയ് ഒന്നിന് പുലര്‍ച്ചെ വെടിക്കെട്ടും ഉച്ചക്ക് സമാപന വെടിക്കെട്ടും നടക്കും.