തൃശ്ശൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി.

മരോട്ടിച്ചാല്‍: തൃശ്ശൂരില്‍ കുടുംബവഴക്കിനൊടുവില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി.

മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.