തൃശ്ശൂര്‍ പൂരം: കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

പൂരപ്പറമ്പിലെത്തുന്ന 45 വയസിന് മുകളിലുള്ളവർ കോവിഡ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികൾക്ക് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കില്ല . പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

പോലീസ് പരിശോധന കർക്കശമാക്കും. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കുക.