തൃശ്ശൂർ കോർപറേഷനിൽ കോണ്‍ഗ്രസ് വിമതൻ്റെ പിന്തുണ എല്‍ഡിഎഫിന്
തൃശ്ശൂർ:തൃശ്ശൂർകോർപറേഷനിൽ കോണ്‍ഗ്രസ് വിമതനായി ജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫിനെ പിന്തുണക്കുമെന്നറിയിച്ചു. ഇതോടെ എല്‍ഡിഎഫിന് കോര്പറേഷന് ഭരിക്കാനാനുള്ള ഭൂരിപക്ഷമാകും.
നിലവില്‍ 24 സീറ്റുള്ള എല്‍ഡിഎഫിന് എം കെ വര്‍ഗീസിന്റെ പിന്തുണ ലഭിച്ചാല്‍ 25 സീറ്റോടെ ഭൂരിപക്ഷമാകും. 23 സീറ്റാണ് യുഡിഎഫിനുള്ളത്.
നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് എം കെ വര്‍ഗീസ് ജനകീയ മുന്നണി രൂപീകരിച്ച് മത്സരിച്ചത്.കോണ്‍ഗ്രസ് തന്നെ ചതിച്ചതായും എം കെ വര്‍ഗീസ് പറഞ്ഞു.
വര്‍ഗീസ് യുഡിഎഫിനൊപ്പം നിന്നാല്‍ ഇരുകൂട്ടര്‍ക്കും തുല്യ സീറ്റ് നിലയാകുന്നതിനാല് ടോസിട്ട് ഭരണം തീരുമാനിക്കേണ്ടിവരും. ഇതിന് പുറമെ കോര്‍പറേഷനില്‍ 6 സീറ്റുകള്‍ ബിജെപിക്കാണ്.