തെങ്ങിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി പാനൂർ ഫയർ ഫോഴ്സ് മാതൃകയായി

കുന്നോത്തുപറമ്പ് നടുവിലെ പുരയിൽ നാണുവിന്റെ വീട്ടിലെ തെങ്ങിൽ കുടുങ്ങിയ പൂച്ചയെ സഹസികമായി രക്ഷപ്പെടുത്തി പാനൂർ ഫയർ ഫോഴ്സ് മാതൃകയായി. സഹജീവികളോടുള്ള കാരുണ്യം മനസ്സിലാക്കി രക്ഷിക്കാൻ തയ്യാറായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്മാർ തികച്ചും മാതൃകയാണ്. ഇന്ന് രാവിലെ നടന്ന രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ഓഫീസർ കെ. ദിവു കുമാർ, ഫയർ ഓഫീസർമാരായ വി.വി. ഫ്രാൻസിസ് , പി.രാഹുൽ, എ.കെ. സരുൺ ലാൽ, കെ. അഖിൽ , വി. അഖിൽ , അർജുൻ സലീം, ഹോംഗാർഡ് പി. ദിനേശൻ, സിവിൽ ഡിഫൻസ് വളന്റീർ സച്ചിൻദേവ് ടി. പി, വാർഡ് മെമ്പർ ടി. സുജില എന്നിവർ നേതൃത്വം നൽകി.