തെന്മല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പുനലൂര്‍: തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

കരുനാഗപ്പള്ളി  സ്വദേശികളായ അന്‍സില്‍ (26) , അല്‍ത്താഫ് (23 ) എന്നിവരാണ് മരിച്ചത്

കുടുംബത്തോടൊപ്പം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഏര്‍വാടി പള്ളിയില്‍ തീര്‍ഥാടനം കഴിഞ്ഞ് എത്തിയതായിരുന്നു. കല്ലടയാറ്റില്‍ തെന്മല കൊച്ചു പാലത്തിനുസമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങി മരിച്ചത്.

പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്