തെലങ്കാനയിയില്‍ ആക്രിക്കടയില്‍ തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു.
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ ആക്രിക്കടയില്‍ തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു.സെക്കന്തരാബാദിലെ ബോയ്ഗുഡയിലാണ് സംഭവം.
ഷോപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
തീപിടുത്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഗാന്ധി നഗര്‍ പൊലീസ് ഓഫീസര്‍ മോഹന്‍ റാവു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ടോളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കാന്‍ പരിശ്രമിക്കുന്നത്.