തേക്ക് തടികൾ വിൽപനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന മെയ് 10, 25 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്‌ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.