തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പൊതു പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 

മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും.