തൊഴിലുറപ്പ്: മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയാക്കി

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണ് നിരക്ക്. 22 രൂപയുടെ വർധനവ്.

ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ് 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തിക വർഷവും വേതനം പുതുക്കുന്നത്.