തൊഴിൽ സഭ നാളെ

തോട്ടട : കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഒപ്പം പ്രോഗ്രാമിന്റെ ഭാഗമായി എടക്കാട് സോണലിൽ 28 /1 /23ന് രാവിലെ 10.30 മണിക്ക് എടക്കാട് സോണൽ ഓഫീസ് ഹാളിൽ വെച്ച് തൊഴിൽ സഭ ചേരുന്നതാണ്.എന്റെ തൊഴിൽ എന്റെ അഭിമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ,പ്ലസ് ടു വിദ്യാഭ്യാസത്തിനു മുകളിൽ യോഗ്യത ഉണ്ടെങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ, 18 വയസ്സിനു മുകളിൽ പ്ലസ് ടു വിദ്യാഭ്യാസത്തിനും താഴെയുള്ളവർ, സംരംഭം മെച്ചപ്പെടുത്താനും പുനരുജീവിപ്പിക്കാനും ആഗ്രഹിക്കുന്നവർ എന്നിവരാണ് തൊഴിൽ സഭയിൽ പങ്കെടുക്കേണ്ടത്. എടക്കാട് സോണൽ പരിധിയിൽ പെട്ട മുഴുവൻ പേരും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു