ദത്ത് വിവാദത്തിൽ സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്.
പേരൂർക്കട ദത്ത് വിവാദത്തിൽ സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം വകുപ്പുതല അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും