ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി.
ശാസ്താംകോട്ട: കൊല്ലം മൺറോത്തുരുത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.