ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കാന്‍ തീരുമാനം

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് പ്രതിവര്‍ഷം 12 റീഫില്‍ വരെ 200 രൂപ സബ്സിഡി നല്‍കാന്‍ തീരുമാനിച്ച്‌ കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 2023 മാര്‍ച്ച്‌ 1-ലെ കണക്കനുസരിച്ച്‌ 9.59 കോടി ഉജ്ജ്വല യോജന ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്.

നടപ്പ് സാമ്പത്തിക വര്‍ഷം 7,680 കോടി രൂപയും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 6,100 കോടി രൂപയുമായിരുന്നു പദ്ധതിയുടെ ചെലവ്. അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി നേരിട്ട് സബ്സിഡി ക്രെഡിറ്റ് ചെയ്യുന്നതാണ്. ‌

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ 2022 മെയ് 22 മുതല്‍ ഉജ്ജ്വല യോജന സബ്സിഡി നല്‍കുന്നുണ്ട്.