ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു.

ന്യൂഡൽഹി: തൃണമൂൽ എംപിയും മുൻ റെയിൽവേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയിലേക്കെന്ന് സൂചന.

എം.പിയായി എന്നെ രാജ്യസഭയിലേക്ക്​ അയച്ച പാർട്ടിയോട്​ നന്ദി പറയുന്നു​. പശ്​ചിമബംഗാളിൽ സംഘർഷങ്ങളിൽ എനിക്ക്​ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന്​ എന്‍റെ മനസ്​ പറയുന്നു. അതിനാലാണ്​ രാജിവെച്ചത്​ -തൃവേദി പറഞ്ഞു.