ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം തുടങ്ങി.

ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം തുടങ്ങി. പ്രതികളുടെ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സമാനതകളില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്നും സഹപ്രവർത്തകയെ പീഡിപ്പിച്ചതിന്റ വിഡിയോ ലഭിക്കാൻ ക്വട്ടേഷൻ നൽകിയവരാണ് പ്രതികളെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡി വൈഎസ് പി ബൈജു പൗലോസും ബാലചന്ദ്ര കുമാറും തമ്മിൽ ഒരു ബന്ധവുമില്ല. ദിലീപിന് ജാമ്യത്തിന് അർഹതയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.