ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്​തും അന്തരിച്ചു

ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും അന്തരിച്ചു. 75വയസ്സായിരുന്നു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ സഹോദരനാണ്.

മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്ന ​ശൈഖ്​ ഹംദാ​െൻറ മരണവാർത്ത ശൈഖ്​ മുഹമ്മദ്​ ബുധനാഴ്​ച രാവിലെ എട്ട്​ മണിയോടെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു​.
1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ്​ നിലവിൽ വന്നത്​ മുതൽ ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്യുന്ന ശൈഖ്​ ഹംദാൻ, രാജ്യത്തി​െൻറ സാമ്പത്തിക നയരൂപീകരണത്തിലും വികസനമുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ്​ വഹിച്ചിട്ടുള്ളത്​.